വിമതര്‍ പറയുന്നത് അടിസ്ഥാനരഹിതം: ജോസ് കെ മാണി

കോട്ടയം: വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസ് കെ മാണി. വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യാ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും അവരുടെ പാര്‍ട്ടി പ്രസിഡന്റിനെയും കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്ടാല്‍ അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. എത്രയോ പ്രാവശ്യം കേരളത്തിലെ മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കന്‍മാരും പ്രധാനമന്ത്രിയെയും മറ്റു നേതാക്കന്‍മാരെയും കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി കണ്ടിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പാര്‍ട്ടി വിട്ടു പോവുന്നു എന്നറിഞ്ഞതില്‍ ദു:ഖമുണ്ട്. ശത്രുക്കള്‍പ്പോലും പറയാത്ത ചില കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനെപ്പറ്റി ഇവരില്‍ ചിലര്‍ പറഞ്ഞത് കേരളാ കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്നവരില്‍ ദു:ഖം ഉളവാക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
Next Story

RELATED STORIES

Share it