ernakulam local

വിപണിയിലിറങ്ങുന്ന മാമ്പഴങ്ങള്‍ ഇപ്പോഴും വിഷമയം

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: പ്രിയൂര്‍, സിന്ദൂരം, കാലാപാടി, അല്‍ഫോണ്‍സ, വെങ്ങരപ്പിള്ളി, ആപൂസ് പേരും സുന്ദരം കാണാനും സുന്ദരം എന്നാല്‍ നിയമങ്ങളെത്ര കര്‍ശനമാക്കിയാലും സംസ്ഥാന വിപണിയിലിറങ്ങുന്ന മാമ്പഴങ്ങള്‍ ഇപ്പോഴും വിഷമയം.
പ്രിയൂര്‍, ചന്ദ്രക്കാരന്‍, നാട്ടുമാമ്പഴം തുടങ്ങിയ ചിലമാമ്പഴങ്ങളൊഴിച്ച് കേരളത്തിലേക്ക് കൂടുതലും മാമ്പഴങ്ങള്‍ എത്തുന്നത് തമിഴ്‌നാട് ചെങ്കോട്ടയില്‍ നിന്നാണ്. പെരിയകുളം, കമ്പം, തേനി എന്നിവിടങ്ങളിലും വലിയ മൊത്തവിപണന കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ പാലക്കാട് മുതലമടയിലാണ് മറ്റൊരു വിപണന കേന്ദ്രങ്ങളുള്ളത്.
ആരോഗ്യവകുപ്പ് ഇത്തവണ കൂടുതല്‍ നിയന്ത്രണം വരുത്തിയപ്പോള്‍ മൊത്ത കച്ചവടക്കാര്‍ പ്ലാസ്റ്റിക് ബോക്‌സുകളിലാക്കി അന്യസംസ്ഥാനത്ത് നിന്നെത്തുന്നവയില്‍ കാര്‍ബേഡ് വയ്ക്കാറില്ല. കഴിഞ്ഞ വര്‍ഷംവരെ തമിഴ്‌നാട്‌നിന്ന് മാമ്പഴം കയറ്റുമ്പോള്‍ ഓരോ ബോക്‌സുകളിലും കാല്‍ കിലോ വീതം കാര്‍ബേഡ് വയ്ക്കുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുമ്പോഴേക്കും മാമ്പഴങ്ങള്‍ക്ക് സുന്ദരമായ മഞ്ഞയും ചുവപ്പും കളര്‍ വന്ന് പഴുക്കും. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന നാരങ്ങകളിലും കാര്‍ബേഡ് വച്ചാണ് കേരളത്തിലേക്കെത്തുന്നത്. അതിനാലാണ് ഇഴയെല്ലാം പഴുത്ത് കളര്‍ വയ്ക്കുന്നത്. കൂടാതെ മറ്റ് പല പഴവര്‍ഗങ്ങള്‍ക്കും കാര്‍ബേഡ് ഉപയോഗിക്കുന്നുണ്ട്.
ഇപ്പോള്‍ കളര്‍ ലഭിക്കാതായതോടെ ചെറുകിട കച്ചവടക്കാര്‍ സ്വന്തമായാണ് കാര്‍ബേഡ് വയ്ക്കുന്നത്. രണ്ട് മാസം മുമ്പ് ആംരംഭിച്ച മാമ്പഴ വിപണനം ജൂണ്‍ മാസംവരെ തുടരും.
അവസാനമെത്തുന്ന മാമ്പഴ വിഭാഗം നീലനാണ്. ജൂണ്‍ ആദ്യവാരം മുതലാണ് നീലന്റെ വരവ്. മുന്തിയയിനം മാമ്പഴങ്ങള്‍ക്ക് 80 രൂപയാണ് മൊത്തവില. ചില്ലറ വില്‍പ്പന 100 ഉം 120 രൂപ വരേയും ലഭിക്കുന്നുണ്ട്.
ഇക്കുറി വിഷുവിന് മൂപ്പാവാതെയുള്ള നാട്ടുമാമ്പഴം ചന്ദ്രകാരനും കാര്‍ബേഡ് വച്ച് പഴുപ്പിച്ചാണ് വിപണിയിലെത്തിയത്. ഇവ 150 രൂപ വിലവച്ച് വിറ്റവരുമുണ്ട്.
Next Story

RELATED STORIES

Share it