വിനോദ സഞ്ചാരികളുടെ വാഹനം മരത്തിലിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു

മാനന്തവാടി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ട് ആറു വയസ്സുകാരന്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ നഗര്‍ 8 ക്രോസ് തെരുവിലെ തിരുമുള്ളിവയല്‍ സ്വദേശികളായ ഷറഫുദ്ദീന്‍-റഷീദ ദമ്പതികളുടെ മകന്‍ ആഖില്‍ ആണ് മരിച്ചത്.
ഇന്നലെ രാവിലെ ബൈരക്കുപ്പയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആനമാളം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിലെ ഹംപില്‍ ചാടിയ ശേഷം നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് ഷറഫുദ്ദീന്‍ (46), മാതാവ് റഷീദ (41), സഹോദരങ്ങളായ അശ്വഖ് (18), നസൂക്ക (15) എന്നിവരെ ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആഖിലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it