വിനോദ് റായ് ബിബിബി ചെയര്‍മാന്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ ഉന്നതതല നിയമനങ്ങളും കിട്ടാക്കടം പരിഹരിക്കുന്നതിനും മറ്റും ഉപദേശങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി)യുടെ പ്രഥമ ചെയര്‍മാനായി മുന്‍ സിഎജി വിനോദ് റായ് നിയമിതനായി.
ബോര്‍ഡിലെ മറ്റു അംഗങ്ങളായി ഐസിഐസിഐ മുന്‍ ജോയന്റ് മാനേജിങ് ഡയറക്ടര്‍ എച്ച് എന്‍ സിനോര്‍, ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ സിഎംഡി അനില്‍ കെ ഖണ്ഡല്‍വാള്‍, റേറ്റിങ് ഏജന്‍സിയായ സിആര്‍ഐഎസ്‌ഐഎല്‍ മുന്‍ മേധാവി രൂപ ഖുഡ്‌വ എന്നിവരെയും നിയമിച്ചു.
ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനം സംബന്ധിച്ച ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ടു വര്‍ഷമാണ് നിയമന കാലാവധി.
പൊതുമേഖലാ ബാങ്കുകളുടെ മേധാവി നിയമനങ്ങളും വായ്പ, മൂലധനം, ബാങ്കുകള്‍ ഏറ്റെടുക്കല്‍ എന്നീ മേഖലകളില്‍ ഉപദേഷ്ടാവായി നിലകൊള്ളുകയാണ് ബിബിബിയുടെ ഉത്തരവാദിത്തം.
Next Story

RELATED STORIES

Share it