wayanad local

വിധിയെ തോല്‍പ്പിച്ച ശ്രീക്കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

പനമരം: വൈകല്യത്തെ തോ ല്‍പ്പിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതിയ ശ്രീക്കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്. മാനന്തവാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പി വി ശ്രീക്കുട്ടി പരീക്ഷയെഴുതിയത്.
എടവക പള്ളിക്കല്‍ രണ്ടേനാലിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ വിജയന്റെയും ഷൈലജയുടെയും മൂത്ത മകളാണ് ശ്രീക്കുട്ടി. ജന്മനാ തന്നെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗമായ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി ബാധിച്ച ശ്രീക്കുട്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് നേട്ടത്തിന് മുതല്‍ക്കൂട്ടായത്. ഒന്നു മുതല്‍ നാലു വരെ പള്ളിക്കല്‍ ജിഎല്‍പി സ്‌കൂളിലും ഏഴാം തരം വരെ മാനന്തവാടി ജിയുപിയിലും പഠിച്ചു. തുടര്‍ന്ന് ഹൈസ്‌കൂള്‍ പഠനത്തിനായി മാനന്തവാടിയിലെത്തുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ശ്രീക്കുട്ടിക്കാവില്ല. പാഠ്യേതര വിഷയങ്ങളിലും ഈ മിടുക്കി ഒന്നാമതാണ്.
ശാസ്ത്ര-ഗണിതശാസ്ത്ര മേളകളില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കവിതാരചന, പോര്‍ട്രേറ്റ് ചിത്രരചന എന്നിവയിലും മിടുക്കിയാണ്. ട്യൂഷനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെയാണ് പത്താംക്ലാസ് പരീക്ഷയെഴുതിയത്. ഏക സഹോദരി ശ്രീനന്ദ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഗണിതശാസ്ത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പെടുത്ത പഠിക്കാനാണ് ശ്രീക്കുട്ടിക്ക് ആഗ്രഹം.
Next Story

RELATED STORIES

Share it