വിധിയില്‍ നിരാശ: സാകിയ

അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ കടുത്ത നിരാശയും അതൃപ്തിയുമുണ്ടെന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ. മുഴുവന്‍ പ്രതികളെയും ജീവപര്യന്തം തടവിനു ശിക്ഷിക്കേണ്ടിയിരുന്നു. അതിക്രൂരമായ കുറ്റകൃത്യത്തിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അവര്‍ പറഞ്ഞു.
വിധിയിലൂടെ വേദനാജനകമായ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നുമാണ് മകന്‍ തന്‍വീറിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it