വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും: പ്രോസിക്യൂഷന്‍

അഹ്മദാബാദ്: 2002ലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസിലെ വിധിക്കെതിരേ അപ്പീല്‍നല്‍കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അഭിഭാഷകന്‍ ആര്‍ സി കോഡേകര്‍ അറിയിച്ചു. ശിക്ഷ കുറഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ 11 പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച കോടതി വിധിയില്‍ മരണംവരെ എന്നു ചേര്‍ക്കാത്തത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വിധിയില്‍ സംതൃപ്തിയില്ല. ശിക്ഷ മൃദുവും അപര്യാപ്തവുമാണ്. മുഴുവന്‍ പ്രതികള്‍ക്കും മരണം വരെ തടവു ശിക്ഷ നല്‍കണമെന്ന് കോടതിക്കുമുമ്പാകെ വാദിച്ചതാണ്. ശിക്ഷയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കോഡേദ്കര്‍ പറഞ്ഞു. 12 പ്രതികള്‍ക്ക് കേവലം ഏഴു വര്‍ഷം തടവാണ് ശിക്ഷ ലഭിച്ചത്. ഇത് തീരെ കുറഞ്ഞുപോയി. ഒന്നുകില്‍ പത്തുവര്‍ഷമോ അല്ലെങ്കില്‍ മരണംവരെ തടവോ നല്‍കണമായിരുന്നു.
Next Story

RELATED STORIES

Share it