വിദ്വേഷം പരത്തുന്ന ശക്തികള്‍ക്കെതിരേ പൊരുതുമെന്ന് സോണിയ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ വിദ്വേഷം പരത്തുന്ന ഛിദ്രശക്തികള്‍ക്കെതിരേ പൊരുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ സംഘടനകളും പ്രവര്‍ത്തകരും ജനങ്ങളെ വിഭജിക്കാന്‍ വിദ്വേഷം പരത്തുകയാണ്. അത് യാദൃച്ഛികമാണെന്നു കരുതാനാവില്ലെന്ന് അവര്‍ പറഞ്ഞു.
ദേശീയോദ്ഗ്രഥനത്തിനു വേണ്ടിയുള്ള 29ാമത് ഇന്ദിരാഗാന്ധി പുരസ്‌കാരം ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തകന്‍ പി വി രാജഗോപാലിന് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് വിദ്വേഷവും ആക്രമണവും ഉണ്ടാവുന്നത്. ഇന്ന് നമ്മുടെ പൈതൃകം ഭീഷണിയിലാണ്. ഐക്യത്തിന്റെയും ബഹുസ്വരതയുടെയും പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അതു തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it