വിദ്വേഷം പരത്തുന്നവര്‍ക്ക് മോദി മൂക്കുകയറിടണം: ആമിര്‍ഖാന്‍

വിദ്വേഷം പരത്തുന്നവര്‍ക്ക് മോദി മൂക്കുകയറിടണം: ആമിര്‍ഖാന്‍
X
aamir-khan-n-top

[related]

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് മൂക്കുകയറിടണമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടഭ്യര്‍ഥിച്ചു. ഇന്ത്യ ടിവിയില്‍ ആപ്കി അദാലത്ത് പരിപാടിയില്‍ രജിത് ശര്‍മയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് വളരെ സഹിഷ്ണുതയുണ്ട്. എന്നാല്‍, വിദ്വേഷം പരത്തുന്നവരുണ്ട്. എല്ലാ മതങ്ങളിലും അവരുണ്ട്. മോദിക്കു മാത്രമേ അവരെ തളയ്ക്കാനാവൂ. മോദിയാണ് നമ്മുടെ പ്രധാനമന്ത്രി. സുരക്ഷിതബോധം വേഗത്തില്‍ നീതി ഉറപ്പാക്കുന്ന നീതിന്യായ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നുമാണുണ്ടാവേണ്ടത്. മോശപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തണം. ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയെങ്കിലും താന്‍ ഇന്ത്യയെ സേവിക്കുന്നുണ്ട്. തന്നെ സംബന്ധിച്ച് മാതൃഭൂമിയാണ് ഇന്ത്യ. അതിനെ ബ്രാന്‍ഡ് ചെയ്യാനാവില്ല. ആമിര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it