malappuram local

വിദ്യാലയങ്ങളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പെരിന്തല്‍മണ്ണ: ആനമങ്ങാട് എയുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ആലിപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി സിനി ഉദ്ഘാടനം ചെയ്തു. കെ പി എസ് പയ്യനടം മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തഗം സ്വര്‍ണ്ണലത, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ പി ഹാജറുമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സദക്ക, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മോഹന്‍ ദാസ്, സ്ഥിരംസമിതി അധ്യക്ഷന്‍ എം പി മജീദ്, പ്രധാനാധ്യാപകന്‍ ടി ഉമ്മര്‍, മുന്‍ പ്രധാനാധ്യാപകന്‍ പി പി കുഞ്ഞിരാമന്‍, ഇ വി ശങ്കരനാരായണന്‍, വല്ലത്തില്‍ അലി, പി കെ രാജഗോപാല്‍, എന്‍ പി മുരളി, കെ എം സാലി, ഡോ. സതീഷ്, എന്‍ പീതാംബരന്‍ സംസാരിച്ചു. വിരമിച്ച അധ്യാപകന്‍ പി രാധാകൃഷ്ണന് പിടിഎ പ്രസിഡന്റ് ഇ പി അയ്യൂബ് ഉപഹാരം നല്‍കി. ഗുരുവന്ദനം പരിപാടി സാഹിത്യകാരന്‍ സി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
കാരക്കുന്ന്: കണ്ടാലപ്പറ്റ എഎല്‍പി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചു. വൈകീട്ട് നടന്ന കലാസാംസ്‌കാരിക സമ്മേളനം തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കോയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മജീദ് പാലക്കല്‍, ബ്ലോക്ക് പഞ്ചായത്തം ഷൈജല്‍ ആമയൂര്‍, തൃക്കലങ്ങോട് പഞ്ചായത്തംഗം വേണു പ്രാകുന്ന്, പിടിഎ പ്രസിഡന്റ് പി ശിഹാബ്, പി സലീം, അഡ്വ. റഷീദ്, സീന, ബാവ സംസാരിച്ചു.
കൊണ്ടോട്ടി: മുണ്ടക്കുളം എഎംഎല്‍പി സ്‌കള്‍ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷം മുതുവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെഎ സഗീര്‍ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് വിതരണം ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടിയും, വിരമിക്കുന്ന കോയാമു മാസ്റ്റര്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് മെംബര്‍ സറീന ഹസീബും നിര്‍വഹിച്ചു. സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹരീന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി -അധ്യാപക സംഗമം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മമുജീബ് ഉദ്ഘാടനം ചെയ്തു. കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് സുരേഷ് തിരുവാലി മുഖ്യ പ്രഭാഷണം നടത്തി. ഗായകന്‍ നിസാര്‍ വടകര മുഖ്യാതിഥിയായി. കെ പത്മനാഭന്‍, വി കെ മുജീബ്, തെറ്റന്‍ മൊയ്തീന്‍ ഹാജി, പി മുജീബ്, കെ ഷാഹുല്‍ ഹമീദ്, എന്‍ സുരേന്ദ്രന്‍, ദാസന്‍ര്‍, എം പി അലവിക്കുട്ടി, അബ്ദുള്ള ദാരിമി, എം കെ ഫാജിദ്, പി ലൈല, മുനീര്‍, ഷാജേഷ്, പി സി സുബ്രഹ്മണ്യന്‍, കോട്ട വീരാന്‍ കുട്ടി, പി ഐ ഇബ്രാഹീം, പി കുഞ്ഞിമുഹമ്മദ്, വി കെ റോസ് ലി, ഇ മുരളി മോഹന്‍, എം കെ അഷ്‌റഫ്, സിഡി സബാസ്റ്റ്യന്‍ സംസാരിച്ചു.
കൂട്ടിലങ്ങാടി: കൊഴിഞ്ഞില്‍ കുളപ്പറമ്പ് എംഎംഎസ് യുപി സ്‌കൂളിന്റെ 90ാം വാര്‍ഷികാഘോഷവും മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ സ്മാരക പോസ്റ്റല്‍ സ്റ്റാംപിന്റെ പ്രകാശനവും അഹമ്മദ് കബീര്‍ എംഎല്‍എ നിര്‍വഹിച്ചു. മുന്‍ മാനേജര്‍ കുഞ്ഞുമുഹമ്മദിന്റെ നാമഥേയത്തില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും ഹൈസ്‌കൂള്‍ അംഗീകാര പ്രഖ്യാപനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വെബ് സൈറ്റ് ലോഞ്ചിങ് ഉമ്മര്‍ അറക്കല്‍ നിര്‍വഹിച്ചു. എന്‍എസ്എസ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടിയ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ടി ഹുസ്‌ന ലത്തീഫിനെയും രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ സുധാകരന്‍ ആദരിച്ചു. കായികമേളയിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടിലും കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി സുഹ്‌റാബിയും വിതരണം ചെയ്തു. മള്‍ട്ടിമീഡിയ ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി കെ റഷീദലി നിര്‍വഹിച്ചു. എംഎംഎസ് എജ്യുക്കേഷന്‍ കാംപസ് ചെയര്‍മാന്‍ അബ്ദുല്‍ റഹൂഫ് ആലുങ്ങല്‍ മുന്‍ പ്രധാനാധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ അസ്‌ക്കര്‍, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മുഹമ്മദ് സാലിം, ബ്ലോക്ക് പഞ്ചായത്തംഗം സുബൈദ നരിക്കുന്നന്‍, വാര്‍ഡംഗം രസ്‌ന മുനീര്‍, കെ പി കേശവന്‍, കെ വീരാന്‍കുട്ടി, സി ശോഭന, മാനേജിങ് ഡയറക്ടര്‍ ലുഖ്മാന്‍ എ, ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി കുഞ്ഞിമുഹമ്മദ്, സ്‌കൂള്‍ ലീഡര്‍ പി പി മുഹമ്മദ് സഫ് വാന്‍, സ്റ്റാഫ് സെക്രട്ടറി യു മോയു ബഷീര്‍, സിഇഒ പി എം രവീന്ദ്രന്‍ ആര്‍ ജയശ്രീ, പി ജെ തോമസ് റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് യു അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഹബീബ് മമ്പാട് അണിയിച്ചൊരുക്കിയ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്ന് അരങ്ങേറി.
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം എയുപി സ്‌കൂള്‍ 65ാം വാര്‍ഷികാ ഘോഷവും, യാത്രയയപ്പ് സമ്മേളനവും അമരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിബി വിനുരാജ് അധ്യക്ഷത വഹിച്ചു. റിയാലിറ്റി ഫെയിം സുല്‍ഫ മഞ്ചേരി മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അധ്യാപിക വിആര്‍ ഓമനയ്ക്ക് സ്‌കൂള്‍ മാനേജര്‍ സി മുഹമ്മദാലി ഉപഹാരം നല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിക് എക്‌സലന്‍സി അവാര്‍ഡ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദും, കലോല്‍സവ വിജയികള്‍ക്കുള്ള ഉപഹാരം നിലമ്പൂര്‍ എഇഒ പി വിജയനും പിസിഎം സ്‌കോളര്‍ഷിപ്പ് പൂക്കോട്ടുംപാടം സബ് ഇന്‍സ്‌പെക്ടര്‍ അമൃത രംഗനും, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഗംഗാദേവിയും വിതരണം ചെയ്തു. ബിപിഒസി അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ പി കെ ബിജു, മുനീഷ കടവത്ത്, അഹമ്മദ് ഫക്രുദീന്‍ തങ്ങള്‍, റഷീദ് മുണ്ടശ്ശേരി, വി സുന്ദരന്‍, എംടിഎ പ്രസിഡന്റ് കെ ടി ഷീബ, ഷാഹിദ, അധ്യാപകരായ രാധാലക്ഷ്മി, കെ അലി, ടി സുരേഷ്, പ്രധാനാധ്യാപകന്‍ വി യൂസഫ് സിദ്ധീഖ് സംസാരിച്ചു. അമരമ്പലം ഗവ. എല്‍പി സ്‌ക്കൂള്‍ ഉള്ളാട് 96ാം വാര്‍ഷികം ആഘോഷിച്ചു. നാടക സീരിയല്‍ താരം സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുംപാടം ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാസിക നിലമ്പൂര്‍ എഇഒ പി വിജയന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള ഉഷ ടീച്ചര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പിഎം ബിജുമോന്‍, മുനീഷ കടവത്ത്, പിടി ഹംസ എന്നിവര്‍ വിതരണം ചെയ്തു. എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, പ്രധാനാധ്യാപിക ഡോളി തോമസ്, പി ശാലിനി എംടിഎ പ്രസിഡന്റ് പി രാധിക, ശിവന്‍ നെല്ലേങ്ങര, രാജീവ് ജോണ്‍, വിദ്യാര്‍ഥികളായ കുമാരി നിവേദിത, മുഹമ്മദ് മില്‍ഹാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it