ernakulam local

വിദ്യാര്‍ഥിയെ ഡോര്‍ ചെക്കര്‍ മുഖത്തടിച്ച സംഭവം:17 കാരനെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു

വൈപ്പിന്‍: കണ്‍സെഷനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മുഖത്തടിച്ച സംഭവത്തില്‍ വൈപ്പിന്‍ റൂട്ടില്‍ ഓടുന്ന സന എന്ന സ്വകാര്യബസ്സിലെ ഡോര്‍ ചെക്കര്‍ക്കെതിരേ ഞാറക്കല്‍ പോലിസ് കേസെടുത്തു. മുഖത്ത് ഇടിയേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് വൈപ്പിന്‍ അവര്‍ ലേഡി ഓഫ് ഹോപ്പ് ഹൈസ്‌കുളിലെ വിദ്യാര്‍ഥിയായ മാലിപ്പുറം തട്ടാരത്ത് ഷാജഹാന്റെ മകന്‍ സഹലി(15)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം നടന്ന രാത്രി തന്നെ പോലിസ് ബസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതി പ്രായപൂര്‍ത്തിയാവാത്ത 17 കാരനായതിനാല്‍ രക്ഷിതാവിനൊപ്പം സ്റ്റേഷനില്‍ വിളിച്ച് വരുത്തിയശേഷം വിട്ടയച്ചതായി ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ അറിയിച്ചു. അതേസമയം മുഖത്തടിച്ച പതിനേഴുകാരന്‍ ബസ്സിലെ ജീവനക്കാരനല്ലെന്നും വല്ലപ്പോഴുമൊക്കെ ഡോറില്‍ കയറുന്നയാളുമാണെന്ന് ബസുടമ പോലിസിനെ അറിയിച്ചതെങ്കിലും ഉത്തരവാദിത്ത്വം ബസുടമക്കാണെന്ന് പോലിസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുംവഴിയായിരുന്നു മര്‍ദ്ദനം. വൈകുന്നേരം വൈപ്പിന്‍ സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ഈ ബസ്സില്‍ പലപ്പോഴും വിദ്യാര്‍ഥികളെ കയറ്റാറില്ലത്രേ. ഇത് അവഗണിച്ച് സഹലും കൂട്ടുകാരും ബസ്സില്‍ കയറിയതാണ് ഡോര്‍ ചെക്കറെ ചൊടിപ്പിച്ചത്.
Next Story

RELATED STORIES

Share it