വിദ്യാര്‍ഥിയുടെ മരണം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ബംഗളൂരുവിലെ പ്രകൃതിചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എത്തിയാലുടന്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.
മരിച്ച ഒന്നാംക്ലാസ് വിദ്യാര്‍ഥി ദേവാന്‍ഷി(6)ന്റെ പിതാവ് രാംഹീത് മീണ തന്റെ മകന്‍ മരിച്ചത് ലൈംഗിക പീഡനം മൂലമാണെന്ന് ആരോപിച്ചിരുന്നു. സംഭവത്തില്‍ നടന്ന മജിസ്‌ട്രേറ്റ് തല അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ നിരീക്ഷണങ്ങള്‍ അവഗണിച്ചതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ പരിക്കുകള്‍ കണ്ടിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് വിദ്യാര്‍ഥിയുടെ പിതാവ് കത്തയച്ചു.
Next Story

RELATED STORIES

Share it