വിദ്യാര്‍ഥിയുടെ കൊലപാതകം: 8 പേര്‍ക്ക് വധശിക്ഷ

ബറാസത്: പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്കു വധശിക്ഷ. ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. അഡീഷനല്‍ ജില്ലാ ജഡ്ജി പ്രസാദ് ബിശ്വാസാണു ശിക്ഷവിധിച്ചത്. ഇവരെ കൂടാതെ ഒരു വനിതയടക്കം മൂന്നുപേരെ 5 വര്‍ഷം തടവിനും ശിക്ഷിച്ചു. 2014 ജൂലൈ അഞ്ചിനായിരുന്നു സൗരവ് ചൗധരി എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. സ്ഥലത്തെ സാമൂഹികവിരുദ്ധര്‍ക്കെതിരേ പ്രവര്‍ത്തിച്ചതിനാലാണ് 20കാരനായ സൗരവ് ചൗധരിയെ അക്രമികള്‍ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it