വിദ്യാര്‍ഥിനി പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്തു

ആലുവ: എസ്എസ്എല്‍സി പരീക്ഷ ജയിച്ച വിദ്യാര്‍ഥിനി പെരിയാറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ആലുവ കുട്ടമശ്ശേരി മനക്കക്കാട് വീട്ടില്‍ രാജേഷിന്റെ മകള്‍ അഖില(16)യാണ് മരിച്ചത്. കുട്ടമശ്ശേരി ഗവ. സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയായിരുന്ന അഖില പരീക്ഷ വിജയിച്ചതായിരുന്നു.

ഇന്നലെ ഉച്ചയോടെ മറ്റൊരു കൂട്ടുകാരിക്കൊപ്പം എത്തിയ അഖില പെരിയാറിനു കുറുകെ പുതുതായി നിര്‍മിച്ചിരിക്കുന്ന മണപ്പുറം നടപ്പാലത്തില്‍ നിന്നു പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതു കണ്ട് സമീപത്തുണ്ടായിരുന്ന ഒരാള്‍ പുഴയിലേക്ക് ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍നിന്നും പ്രേമനൈരാശ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it