kasaragod local

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി കോടതിയില്‍ കീഴടങ്ങി

ആദൂര്‍: 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചുവന്ന കേസില്‍ പ്രതിയായ ബന്ധു കോടതിയില്‍ കീഴടങ്ങി.
നീര്‍ച്ചാല്‍ കന്യപ്പാടി കുച്ചിക്കാലിലെ സഞ്ജീവ (32) യാണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരുന്നു. മാസങ്ങളായി പെ ണ്‍കുട്ടിയെ സഞ്ജീവയും അയല്‍വാസിയായ കൃഷ്ണനും ചേര്‍ന്ന് പീഡിപ്പിച്ചുവരികയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു.
ഇതിന് ശേഷം പെണ്‍കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് മാതൃസഹോദരീ ഭര്‍ത്താവും അയല്‍വാസിയും മാസങ്ങളോളം പീഡിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണന്‍ ഏതാനും ദിവസംമുമ്പ് കിണറ്റില്‍വീണ് മരിച്ചതായി പോലിസ് പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം ബന്ധുക്കളെയും സ്‌കൂള്‍ അധ്യാപികയേയും അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി മൊഴിയെടുക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
Next Story

RELATED STORIES

Share it