kasaragod local

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്‌റസ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: ഏഴ് വയസുകാരിയായ മദ്‌റസ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലിസ് അറസ്റ്റ് ചെ്തു. അര്‍ജാലിലെ മജീദി(40)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന കഥപുറത്തായത്. ഒരു വര്‍ഷത്തോളമായി അധ്യാപകന്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വിദ്യാര്‍ഥിനി മൊഴിനല്‍കി. തുടര്‍ന്ന് വനിതാ സെല്ലിന് പരാതി നല്‍കുകയായിരുന്നു. വനിതാ സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it