kozhikode local

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നു പരാതി; കായികാധ്യാപകന്‍ അറസ്റ്റില്‍

താമരശ്ശേരി: കായിക പരിശീലനത്തിന്റെ മറവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപണമുള്ള കായിക അധ്യാപകന്‍ അറസ്റ്റില്‍. ഉണ്ണികുളം ജിയുപി സ്‌കൂളിലെ കായിക അധ്യാപകന്‍ ടി രാജനെയാണ് ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ആഴ്ചയില്‍ രണ്ട് ദിവസം പൂനൂര്‍ സ്‌കൂളില്‍ കായിക പരിശീലനത്തിനെത്തുന്ന രാജന്‍ ഇവിടെ ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയിലാണ് അറസ്റ്റ്. സ്‌കൂളുമായി ബന്ധമില്ലാതെ ബാലുശ്ശേരിയില്‍ കായിക പരിശീലന കേന്ദ്രം നടത്തുന്ന രാജന്‍ ഏഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ആരോപണമുണ്ട്. ഉണ്ണികുളം, പൂനൂര്‍ യുപി സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ബാലുശ്ശേരിയില്‍ പരിശീലനത്തിനെത്തുന്നത്.
സംസ്ഥാന സ്‌കൂള്‍ കായിക മേള കാണാന്‍ പോവാനെന്ന പേരില്‍ ഏഴാം ക്ലാസുകാരിയോട് കഴിഞ്ഞ ഞായറാഴ്ച രാവിലെ ബാലുശ്ശേരിയിലെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ഥികളും കൂടെയുണ്ടെന്ന് ശനിയാഴ്ച വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏഴാം ക്ലാസുകാരിയെ തനിച്ച് സ്‌കൂട്ടറില്‍ കയറ്റി കോഴിക്കോട്ടേക്ക് പുറപ്പെടുകയും യാത്രക്കിടെ പലതവണ കയറി പിടിക്കുകയുമായിരുന്നു. വീട്ടിലെത്തിക്കാന്‍ വിദ്യാര്‍ഥിനി നിര്‍ബന്ധിച്ചതിനാല്‍ ഉച്ചയോടെ വീട്ടിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ ബാലുശ്ശേരിയില്‍ പരിശീലനത്തിന് പോവാതിരുന്ന പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിനാല്‍നിന്നാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പ്രധാനാധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ബുധനാഴ്ച രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൂനൂര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കുകയുമായിരുന്നു. ഉണ്ണികുളം സ്‌കൂളിലേതുള്‍പ്പെടെ ഏഴോളം വിദ്യാര്‍ഥിനികളെ രാജന്‍ പീഡിപ്പിക്കാറുള്ളതായി പെണ്‍കുട്ടി മൊഴി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തര്‍ ഉണ്ണികുളം സ്‌കൂളിലെത്തിയെങ്കിലും ഒതുക്കിതീര്‍ത്തതായി സംസാരമുണ്ട്. ൈചല്‍ഡ് ലൈനിന്റെ പരാതിയില്‍ ബാലുശ്ശേരി പോലിസ് രാജനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it