malappuram local

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍

മഞ്ചേരി: എട്ടാം ക്ലാസ് വിദ്യാര്‍ഥനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ െ്രെഡവറെ മഞ്ചേരി സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അജ്മല്‍(24)നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ പ്രതി അജ്മല്‍ ഓട്ടോയില്‍ കയറ്റി മഞ്ചേരി വേട്ടേക്കോട് ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡനം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ കുട്ടിയെ ഹാജരാക്കാനും, വൈദ്യ പരിശോധന നടത്താനും നിര്‍ദേശിക്കുകയായിരുന്നു. പ്രതിക്കെതിരേ കേസെടുക്കാനും കമ്മിറ്റി നിര്‍ദേശിച്ചു.
തുടര്‍ന്ന് സിഡബ്ലിയുസി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉളളത്ത്, അംഗം അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു എന്നിവരുടെ മുമ്പാകെ ഇരുവരെയും ഹാജരാക്കി.
പെണ്‍കുട്ടിയുടെ കുടുംബം ആദ്യം പരാതി നല്‍കാന്‍ വിസമ്മതിക്കുകയും, ഒത്തുതീര്‍പ്പിലെത്താന്‍ സമ്മര്‍ദ്ദമുയരുകയും ചെയ്തു.
എന്നാല്‍, പിന്നീട് പെണ്‍കുട്ടി തന്നെ പരാതി നല്‍കുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it