വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന്; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
BY Sumeera SMR5 Jun 2016 5:09 AM GMT
Sumeera SMR5 Jun 2016 5:09 AM GMT
ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ അറസ്റ്റില്‍. ചാവക്കാട് മേഖലയില്‍ സര്‍വീസ് നടത്തുന്ന 'പുഞ്ചിരി' ബസ്സിലെ കണ്ടക്ടര്‍ ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി കണിച്ചിയില്‍ അരുണ്‍(22) ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ബസ്സിന്റെ ക്ലീനറെയും പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബസ്സില്‍ ഇരുവരും മോശമായി പെരുമാറിയെന്ന പരാതിയുമായി നാലു വിദ്യാര്‍ഥിനികളാണ് ചാവക്കാട് പോലിസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടക്ടര്‍ പിടിയിലായത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT