വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേശ്വരം: വിനോദയാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. മംഗലാപുരം മിലാഗ്രേസ് കോളജിലെ ബിബിഎം വിദ്യാര്‍ഥികളായ ഉപ്പളയിലെ മുന്‍സാര്‍(22), കുഞ്ചത്തൂരിലെ ഫര്‍ഹാന്‍(22) എന്നിവരാണ് മരിച്ചത്.
ഉദ്യാവര്‍ പത്താംമൈലിലെ ഇന്‍സാം(21), ഉപ്പള ഹിദായത്ത് നഗറിലെ സബീദ്(21), മഞ്ചേശ്വരത്തെ ഉനൈസ്(21), കുഞ്ചത്തൂരിലെ കബീര്‍(21), മംഗളൂരുവിലെ ഫഌറ്റില്‍ താമസിക്കുന്ന സുഹൈദ്(21), മഞ്ചേശ്വരത്തെ സിനാന്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിനടുത്താണ് അപകടം. മംഗളൂരുവിലെ റൊസാരിയോ കോളജ് വിദ്യാര്‍ഥിയാണ് കബീര്‍. മറ്റ് ഏഴ് പേരും മിലാഗ്രേസ് കോളജിലെ വിദ്യാര്‍ഥികളാണ്.
പാലക്കാട്ടേക്ക് വിനോദയാത്രയ്ക്ക് പോവാനായി പുറപ്പെട്ടതായിരുന്നു സംഘം. വാടകയ്‌ക്കെടുത്ത കാറുമായി മംഗളൂരുവിലുള്ള സുഹൈദിനേയും കൂട്ടി മടങ്ങു—ന്നതിനിടെയായിരുന്നു ദുരന്തം. കാര്‍ നിശ്ശേഷം തകര്‍—ന്നു. അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
മുന്‍സാര്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചും ഫര്‍ഹാന്‍ ഇന്നലെ രാവിലെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഉപ്പള ഹീറോഗല്ലിയിലെ അബ്ദുല്‍ഖാദര്‍-ആയിഷ ദമ്പതികളുടെ മകനാണ് മുന്‍സാര്‍. സഹോദരങ്ങള്‍: മുന്‍തീഫ്, മുഹൈദ്, മുനാഫ്, റുബീന. കുഞ്ചത്തൂരിലെ മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ് ഫര്‍ഹാന്‍. സഹോദരങ്ങള്‍: ഫവാദ്, മാഹിദ.
Next Story

RELATED STORIES

Share it