kannur local

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്റെ കാവലാളാവുക: കാംപസ് ഫ്രണ്ട്

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്റെ കാവലാളായി മാറണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. കാംപസ് ഫ്രണ്ട് ജില്ലാ പ്രതിനിധി സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധാര്‍മികത കൊടികുത്തി വാഴുന്ന ഇക്കാലത്ത് ജനാധിപത്യം പ്രഹസനമായി മാറുകയാണ്. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തെയും ജനാധിപത്യത്തെയും കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ അടിയറ വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുക, റാഗിങ് കേസുകളില്‍ നടപടി ശക്തമാക്കുക, വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു. മുഹമ്മദ് റിഫ പതാക ഉയര്‍ത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, മുഹ്‌സിന്‍ മെരുവമ്പായി, അനസ് മാട്ടൂല്‍ സംസാരിച്ചു. 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: മുഹ്‌സിന്‍ മെരുവമ്പായി(പ്രസിഡന്റ്), നൗഫല്‍ പാപ്പിനിശ്ശേരി(സെക്രട്ടറി), ഹാദിയ റഷീദ്, ഉനൈസ് ചാവശ്ശേരി(ജോയിന്റ് സെക്രട്ടറിമാര്‍), ഷമല്‍ കണ്ണൂര്‍, ജെന്നിഫര്‍(വൈസ് പ്രസിഡന്റുമാര്‍), അഫ്‌സല്‍ കാഞ്ഞിരോട്(ഖജാന്‍ജി). ശഫീഖ് എടക്കാട്, ഫാത്തിമ മുഴപ്പിലങ്ങാട്, മന്‍സൂര്‍ ചിറ്റാരിപ്പറമ്പ്, മുനവ്വിര്‍ ഇരിട്ടി, ഹന്ന ഹസീര്‍ കൂത്തുപറമ്പ് എന്നിവര്‍ പ്രവര്‍ത്തകസമിതിയംഗങ്ങളാണ്.
Next Story

RELATED STORIES

Share it