malappuram local

വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സ് സെന്ററുകള്‍ ഫലപ്രദമായി നടപ്പാക്കണം: എംഎസ്എം

തിരൂര്‍: കൗമാര വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സബ്ജില്ലാ തലങ്ങളില്‍ സൗജന്യ ഗൈഡന്‍സ് സെന്ററുകള്‍ ഫലപ്രദമായി സര്‍ക്കാര്‍ നടപ്പില്‍വരുത്തണമെന്ന് എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം- ഹൈസക്ക് ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി മേഖലയുടെ ശാക്തീകരണത്തിനായി ലബ്ബാ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്ലസ്‌വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കാലതാമസവും ഒഴിവാക്കി എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ലഭിക്കുന്ന വിധം സൗകര്യം ഒരുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി തിരൂര്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സി മമ്മൂട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎസ്എം ജില്ലാ പ്രസിഡന്റ് ഫൈസാദ് സ്വലാഹി അധ്യക്ഷത വഹിച്ചു.
ദഅ്‌വാസമിതി ജില്ലാ ചെയര്‍മാന്‍ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി, ഐഎസ്എം ജില്ലാ പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പഠന സെഷനില്‍ പ്രമുഖ പ്രഭാഷകരായ ത്വല്‍ഹത്ത് സ്വലാഹി, അംജദ് മദനി, ശബീബ് സ്വലാഹി, ഷരീഫ് കാര, ഫൈസല്‍ മൗലവി, സ്വാദിഖ് മദീനി, ഹാരിസ്ബ്‌നു സലീം തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുത്ത് സംസാരിച്ചു. ഹാരിസ് കായക്കൊടി സമാപന പ്രസംഗം നിര്‍വ്വഹിച്ചു. എംഎസ്എം ജില്ലാ സെക്രട്ടറി കെ വി സെമീര്‍, ജാഫര്‍ യൂനിവേഴ്‌സിറ്റി, ഡോ. ഹസീം, അബ്ദുല്‍ വാജിദ്, ഹാസില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it