വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ അറസ്റ്റില്‍. കാരംവേലി എസ്എന്‍ഡിപി സ്‌കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപകനായ കൊല്ലം തങ്കശ്ശേരില്‍ ധനലക്ഷ്മിയില്‍ ഡി എന്‍ സുധീഷിനെ (52)യാണ് ആറന്‍മുള പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ 25വരെ സ്‌കൂളില്‍ നടന്ന ക്യാംപില്‍ സുധീഷും മറ്റു രണ്ട് അധ്യാപകരും മദ്യപിച്ചെത്തി പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.
27 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളും ഉണ്ടായിരുന്ന ക്യാംപിന്റെ കോ-ഓഡിനേറ്റര്‍ ആയിരുന്നു സുധീഷ്. അഞ്ച് പെണ്‍കുട്ടികള്‍ സുധീഷ് അപമര്യാദയായി പെരുമാറിയതായി മൊഴിനല്‍കി.
Next Story

RELATED STORIES

Share it