വിദ്യാര്‍ഥികളെ മദ്റസാധ്യാപകന് പീഡിപ്പിച്ചതായി പരാതി
BY Sumeera SMR5 May 2016 5:19 AM GMT
Sumeera SMR5 May 2016 5:19 AM GMT
തിരൂര്‍: തിരൂര്‍ പുല്ലൂരില്‍ ഏഴു വയസ്സുകാരി അടക്കം ആറോളം കുട്ടികളെ മദ്റസ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. തിരൂര്‍ പുല്ലൂര്‍ ചെറുപറമ്പില്‍ സി പി അബ്ദുര്‍റഹ്മാ (45) നെതിരേയാണ് പരാതി.
ഏഴുവയസ്സുകാരിയുടെ പീഡന വിവരം അറിഞ്ഞതിനെ തുടര്‍ന്നു ചൈല്ഡ്ലൈന് അധികൃതര്‍ മദ്റസയില്‍ നടത്തിയ കൗണ്സിലിങിലാണു മറ്റുള്ളവരെയും പീഡിപ്പിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 30നാണ് സംഭവം. മദ്റസയിലേക്ക് വിളിച്ചു കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടിയോട് മാതാവ് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ചൈല്ഡ്ലൈന് നടത്തിയ കൗണ്‍സിലിങ്ങില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന് പീഡിപ്പിക്കുന്നുണ്ടെന്നു പെണ്‍കുട്ടി മൊഴി നല്കി. തുടര്‍ന്ന് മാതാവ് തിരൂര്‍ പോലിസില്‍ നല്കിയ പരാതിയില്‍ മദ്റസാധ്യാപകനെതിരേ കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. ആറോളം കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് റിപോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് അബ്ദുര്റഹാമാനെ മദ്റസയില്‍ നിന്ന് പുറത്താക്കി.

Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTകണ്ണൂരില്‍ കളളവോട്ട് പരാതി; വീട്ടിലെ വോട്ട് സംവിധാനത്തില്‍...
20 April 2024 6:33 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT