ernakulam local

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ്: 16 വാഹനങ്ങള്‍ പിടികൂടി

മട്ടാഞ്ചേരി: വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ 16 വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കൊച്ചി നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയത്തിലേക്ക് വിദ്യാര്‍ഥികളുമായി പോയ വാഹനങ്ങളാണ് പിടികൂടിയത്.
17 സീറ്റിന്റെ ടെമ്പോ ട്രാവലറില്‍ 43 കുട്ടിക്കളെ കുത്തിനിറച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടികൂടിയ എല്ലാ വാഹനങ്ങളിലും നിശ്ചിത പരിധിയിലും മൂന്നിരട്ടിയിലേറെ കുട്ടികളെ കുത്തിനിറച്ചിരുന്നു.
17 സീറ്റുളള ഒരു വാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള 21-23 കുട്ടികളെ വരെ കയറ്റാവുന്നതാണ്. അനധികൃതമായി കുട്ടികളുമായി സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ജെആര്‍ടി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
യാത്ര തുടരുന്ന പക്ഷം ഇക്കൂട്ടരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യല്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. ജോയിന്റ് ആര്‍ടിഓ ജി അനന്തമൂര്‍ത്തി, ഉദ്യോഗസ്ഥരായ ജെ ബി ചെറിയാന്‍, അബ്ദുല്‍ റഹ്മാന്‍, സ്മിത ജോസ്, സി ഗോപീശങ്കരന്‍, ബിജോയ് പീറ്റര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it