Kottayam Local

വിദ്യാര്‍ഥികളുടെ പ്രതിഷേധം ഫലം കണ്ടു; മാലിന്യം കുഴിച്ചുമൂടി

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ നഴ്‌സിങ് ഹോസ്റ്റലിനു പിന്‍ഭാഗത്ത് നിക്ഷേപിക്കുന്നതിനെതിരേ നഴ്‌സിങ് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം വിജയം.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തിനു മുന്‍വശം കുത്തിയിരുപ്പു സമരം നടത്തിയിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ എസ്‌ഐ സി ആര്‍ മനോജ് ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും മാലിന്യം ആഴത്തില്‍ കുഴിയെടുത്ത് മണ്ണിട്ടു മൂടാമെന്നു രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ആഴത്തില്‍ കുഴിയുണ്ടാക്കി മാലിന്യം മൂടുകയും ചെയ്തു.
എന്നാല്‍ മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി കുഴിച്ചിടുന്നത് കാലക്രമേണ വിവിധ രോഗങ്ങള്‍ക്കു കാരണമാവുമെന്ന് വിദഗ്ധ സംഘം പറയുന്നു.
വര്‍ഷങ്ങളായി ആശുപത്രി മാലിന്യങ്ങള്‍ ആശുപത്രി കോംപൗണ്ടില്‍ തന്നെ മണ്ണിട്ടു മൂടുകയാണ് പതിവ്.
പ്ലാസ്റ്റിക് കവറുകളിലാക്കി മൂടന്നതിനാല്‍ ഭാവിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നു. ആശുപത്രിയിലെ മാലിന്യം നിലവിലുള്ള കെട്ടിടത്തില്‍ നിന്നു വളരെ ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ച് കത്തിച്ചുകളയുകയാണ് സാധാരണ രീതി.
ആശുപത്രി കോംപൗണ്ടില്‍ മാലിന്യം കുഴിച്ചിടുന്നതു മൂലം ആയിരക്കണക്കിനു സമീപവാസികളുടെ ശുദ്ധജല സ്രോതസ്സ് മലിനപ്പെട്ടു.
കൂടാതെ വിവിധ സാംക്രമിക രോഗത്തിനു വിധേയമാവുകയും ചെയ്യുന്നു. മാലിന്യം കത്തിച്ച് കളയാനുള്ള പദ്ധതി ആവിഷ്‌കരിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചാന്‍ ആവശ്യമായ പ്രക്ഷോഭം മെഡിക്കല്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡോ. പി എസ് ജിനോഷ് പറഞ്ഞു.
Next Story

RELATED STORIES

Share it