malappuram local

വിദ്യാര്‍ഥികളുടെ പരാതികള്‍ പഠിക്കാന്‍ അന്വേഷണസംഘമെത്തി

പെരിന്തല്‍മണ്ണ: ഒരാഴ്ചയായി സമരരംഗത്തുള്ള അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരാതികള്‍ അന്വേഷിക്കാനും യൂണിവേഴ്‌സിറ്റി അയച്ച അന്വേഷണ കമ്മീഷന്‍ മലപ്പുറം കേന്ദ്രത്തിലെത്തി.
അലിഗഢ് നിയമ വിഭാഗത്തിലെ പ്രഫസര്‍ ശകീല്‍ അഹ്മദ് സമദാനി, ജെ എന്‍ മെഡിക്കല്‍ കോളജിലെ ഡോ. ഉൈബദ് എന്നിവരാണ് അമ്പേഷണസംഘത്തിലുള്ളത്. സംഘം കേന്ദ്രം ഡയറക്ടര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അതിനിടെ, സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം ഡയറക്ടര്‍ രക്ഷാകര്‍ത്താക്കളുടെയും പ്രദേശ വാസികളുടെയും യോഗം വിളിച്ചുചേര്‍ക്കുകയും കുട്ടികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ഇതും പരാജയപ്പെട്ടപ്പോള്‍ സബ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ വഴങ്ങാത്തതാണ് സമരം തുടരാന്‍ കാരണം. സമരക്കാര്‍ തുടക്കത്തില്‍ ഉന്നയിച്ചിരുന്ന മുഴുവന്‍ ആവശ്യങ്ങളും ഗൗരവമായി പരിഗണിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാതലത്തില്‍ പുതിയ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രം അധികാരികള്‍ക്ക് സമയം അനുവദിക്കണമെന്നും അഡ്മിനിഷ്‌ട്രേറ്റീവ് വര്‍ക്കുകളും മറ്റും പുനരാരംഭിക്കാന്‍ സാഹചര്യമുണ്ടാക്കണമെന്നും സബ് കലക്ടര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ പ്രോക്ടര്‍ എം എച്ച് ഫരീദിയുടെ തല്‍സ്ഥാനത്തു നിന്നുള്ള രാജി, കുട്ടികളുടെ വര്‍ധിച്ച വാട്ടര്‍ -ഇലക്ട്രിസിറ്റി ബില്ലുകള്‍ക്കു പരിഹാരം, കേന്ദ്രത്തിന് ഈ അടുത്തായി ലഭിച്ച ആംബുലന്‍സിന് മുഴുസമയ ഡ്രൈവര്‍ ലഭ്യമാക്കുക, വിദ്യാര്‍ഥി യൂനിയന്‍ രൂപീകരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ഈ ആവശ്യങ്ങളെല്ലാം പരിഗണിച്ചു കഴിഞ്ഞപ്പോള്‍, പ്രോക്ടര്‍ ഡോ. ഫരീദിയെ ജോലിയില്‍ നിന്നു പിരച്ചുവിടണമെന്ന പുതിയ ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരം തുടരുന്നത്.
Next Story

RELATED STORIES

Share it