Flash News

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണം: രക്ഷിതാക്കള്‍

ദുബയ്:   ഇന്ത്യന്‍ വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തോട്ടക്കാരനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ തോട്ടക്കാരന്‍ പീഡിപ്പിക്കുന്നത് മറ്റൊരു കുട്ടിയുടെ മാതാവ് കയ്യോടെ പിടികൂടിയ സാഹചര്യത്തിലാണ് നാല്‍പ്പതോളം വരുന്ന രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് തങ്ങളുടെ മക്കള്‍ക്ക് വിദ്യാലത്തില്‍ കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.
വിദ്യാലയത്തില്‍ കായിക മല്‍സരം നടക്കുമ്പോഴാണ് സംഭവം നടന്നത്. പ്രതിയെ ഉടനെ പോലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പുരുഷ ജീവനക്കാരെ വിദ്യാര്‍ത്ഥിനികളുമായി ബന്ധപ്പെടാന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണ കേമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയത്തിന് മുമ്പ് കുട്ടികളെ  കൊണ്ട് പോകുന്ന രക്ഷിതാക്കള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം അനുവദിക്കുന്ന ഈ വിദ്യാലയത്തിനകത്ത് തന്നെ ഇത്തരം സംഭവം ഉണ്ടായതിലെ ഞെട്ടലിലാണ് രക്ഷിതാക്കള്‍. മറ്റു വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുണ്ടായ അനിഷ്ടം സംഭവം പോലീസിനെ അറിയിക്കാതെ ഒളിപ്പിക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമമാണ് രക്ഷിതാക്കളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. അതേ സമയം  ആരോപണ വിധേയനായ തോട്ടക്കാരനെതിരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ച് വിടുകയും 24 മണിക്കൂറിനകം നാട് കടത്തുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it