Flash News

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകന്‍ പിടിയില്‍

ഷാര്‍ജ:  വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്അപ്പിലൂടെ അശ്ലീല സന്ദേശം അയച്ച 63 കാരനായ അദ്ധ്യാപകന്‍ പിടിയില്‍. കല്‍ബയിലെ ഹൈസ്‌ക്കൂള്‍ അധ്യാപകനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സന്ദേശം അയച്ചത്. സ്വകാര്യ ട്യൂഷന്‍ നല്‍കിയിരുന്ന അധ്യാപകന്‍ ക്ലാസ്സെടുക്കുമ്പോള്‍ തന്നെ അശ്ലീല പദങ്ങളും വാക്കുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് ട്യൂഷനില്‍ നിന്നും മാറുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത ഷാര്‍ജ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it