വിദ്യാഭ്യാസ സ്ഥാപനങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അങ്ങനെതന്നെ നിലനിര്‍ത്തുമെന്നും എന്തെങ്കിലും കാരണം പറഞ്ഞ് പൂട്ടാനുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഒരു കുട്ടി മാത്രമുള്ള സ്‌കൂളാണെങ്കിലും അത് സ്‌കൂള്‍ ആണ്. കുട്ടികളില്ല എന്നു പറഞ്ഞ് പൂട്ടില്ല. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനെപറ്റി ഇപ്പോള്‍ പറയാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ തുടരും. സാമ്പത്തിക നേട്ടമല്ല, മറിച്ച് സാമൂഹിക നേട്ടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.







Next Story

RELATED STORIES

Share it