Flash News

മലപ്പുറത്തോട് കാണിക്കുന്ന വിവേചനം തുടര്‍ന്നാല്‍ മന്ത്രിമാരെ തെരുവില്‍ നേരിടും കാംപസ് ഫ്രണ്ട്

മലപ്പുറത്തോട് കാണിക്കുന്ന വിവേചനം തുടര്‍ന്നാല്‍ മന്ത്രിമാരെ തെരുവില്‍ നേരിടും കാംപസ് ഫ്രണ്ട്
X
6

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ലാ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.  [related]
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് പരിഹാരം കാണാന്‍ മാറി മാറി വന്ന ഇടതു വലതു മുന്നണികള്‍ക്ക് സാധിക്കാത്തത് കാലങ്ങളായി അധികാരി വര്‍ഗം മലപ്പുറത്തോട് കാണിക്കുന്ന വിവേചനത്തിന് ഉദാഹരമാണ്. ഇനിയും നിസ്സംഗത തുടരാനാണ് അധികാരികളുടെ ഭാവമെങ്കില്‍ മന്ത്രിമാരെ തെരുവില്‍ നേരിടുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ പറഞ്ഞു.

SM7

ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക, ഗവ കോളേജുകള്‍ നവീകരിക്കുക, ഗവ കോളേജുകളില്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കുക, ജില്ലക്ക് ലോ കോളേജ്, എഞ്ചിനിയറിങ് കോളേജ്, ഫൈന്‍ ആര്‍ട്‌സ് കോളേജ് എന്നിവ അനുവദിക്കുക, വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിവ വിഭജിക്കുക, അലിഗഡ് കാംപസിന്റെ പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കുക, പ്രാഥമിക സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് പകരം സംവിധാനം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
എം.എസ്.പി പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. സംസ്ഥാന ട്രഷറര്‍ ഷഫീക് കല്ലായി, ഇര്‍ഷാദ് മൊറയൂര്‍ , ഫായിസ് കണിച്ചേരി, പികെ സലീം, ഷഫീഖ് എടരിക്കോട് , ബുനൈസ് കുന്നത്ത്, ഇസ്തിഫാ റോഷന്‍ , കെഐ ഇസ്മായീല്‍ , ടി സുഹൈല്‍ , നൗഫല്‍ കോട്ടക്കല്‍ , നൗഫല്‍ വെട്ടിച്ചിറ, മുജീബ് തവനൂര്‍ നേതൃത്വം നല്‍കി
Next Story

RELATED STORIES

Share it