ernakulam local

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍തൂക്കം നല്‍കി യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് മുന്‍ തൂക്കം നല്‍കി യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ബാബു പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്‍ദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമായിരുന്നു എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് മന്ത്രി ബാബു വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ 27 ഡിവിഷനുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം എം ഫ്രാന്‍സീസ്, ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി റജി കുമാര്‍, ജനതാദള്‍ യു പ്രതിനിധി എം വി ലോറന്‍സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എജ്യുസൈക്കിള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ സൈക്കിള്‍, എസ്‌സി കുട്ടികള്‍ക്ക് സൗജന്യലാപ്‌ടോപ്, ഐപാഡ്, പഠന കിറ്റ്, വീടുകളില്‍ മേശ, കസേര, കട്ടില്‍ തുടങ്ങിയവ നല്‍കും.
ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളില്‍ നാപ്കിന്‍ വൈന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും. സ്‌കൂളുകളില്‍ കരാട്ടേ, തായ്‌കോണ്ട പരിശീലന പദ്ധതി. എറണാകുളത്ത് ഐഎഎസ് അക്കാദമി ആരംഭിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആലുവ ജില്ലാ ആശുപത്രിക്ക് പുതിയ ബഹുനില കെട്ടിടം നിര്‍മിക്കും. ജില്ലാ ആശുപത്രികളെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളാക്കി മാറ്റും. കോതമംഗലത്ത് സൂപ്പര്‍ സ്‌പെഷാലിറ്റി മൃഗാശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കും. ഭൂരഹിതര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥലം വാങ്ങാന്‍ സാമ്പത്തിക സഹായ പദ്ധതി. അങ്കണവാടികളില്‍ ശിശുസൗഹൃദ ടോയ്‌ലറ്റ്. നേര്യമംഗലം, ഒക്കല്‍, ആലുവ തുരുത്ത് ഫാമുകളില്‍ നാടന്‍ കോഴി, മുയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സൗജന്യ പശു, ആട്, പോത്ത് വിതരണ പദ്ധതി. ദേശസ്‌നേഹ മതസൗഹാര്‍ദ്ദ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
Next Story

RELATED STORIES

Share it