വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ ഇന്ത്യയില്‍ തോല്‍ക്കുന്നു

ന്യൂഡല്‍ഹി: വിദേശത്തുനിന്നു മെഡിക്കല്‍ ബിരുദമെടുത്ത് ഇന്ത്യയിലെത്തുന്ന മിക്ക ഡോക്ടര്‍മാര്‍ക്കും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരീക്ഷ ജയിക്കാനാവുന്നില്ല. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷയെഴുതിയ 77 ശതമാനം ഡോക്ടര്‍മാരും തോല്‍ക്കുകയായിരുന്നെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ അതത് സംസ്ഥാന സര്‍ക്കാരുകളുടെയോ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന യോഗ്യതാ പരീക്ഷ ജയിക്കണം. 2004 മുതല്‍ നടന്ന പരീക്ഷകളില്‍ രണ്ടു തവണ മാത്രമാണ് 50 ശതമാനം പേര്‍ വിജയിച്ചത്. ഒരു വര്‍ഷം വിജയിച്ചത് നാലു ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ്.
Next Story

RELATED STORIES

Share it