Idukki local

വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

കഞ്ഞിക്കുഴി: വില്‍പനക്കായി കൊണ്ടുപോയ വിദേശമദ്യം പോലിസ് പിടികൂടി. കഞ്ഞിക്കുഴിയിലും മുരിക്കാശ്ശേരിയിലും രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി പഴയരിക്കണ്ടം പരുന്തന്‍പ്ലാക്കല്‍ ജോസഫ്(63)നെ എട്ടു ലിറ്റര്‍ വിദേശമദ്യവുമായി കഞ്ഞിക്കുഴി പോലിസ് പിടികൂടി.
മദ്യവുമായി ഈട്ടിക്കവലയില്‍ ബസിറങ്ങിയ ഇയാളെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് കാത്തുനിന്ന പോലിസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.എസ്ഐ സി വി എബ്രഹാം, പോലിസ് കോണ്‍സ്റ്റബിള്‍മാരായ ബാബു, സാജു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പതിനാറാംകണ്ടത്ത് മദ്യ വില്‍പനക്കിടെയാണ് യുവാവിനെ മുരിക്കാശേരി പോലിസ് പിടികൂടിയത്. അര ലിറ്ററിന്റെ ആറ്കുപ്പി മദ്യവുമായാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മുരിക്കാശേരി ആഞ്ഞിലിപ്പറമ്പില്‍ സന്തോഷ്(35) പോലിസ് വലയിലായത്. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ മദ്യവില്‍പന നടത്തുന്നതായി പോലിസിന് പരാതി ലഭിച്ചിരുന്നു.
തടിയമ്പാട് വിദേശ മദ്യ ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യം ഓട്ടോറിക്ഷയില്‍ പതിനാറാംകണ്ടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വില്‍പന നടത്തുമ്പോഴായിരുന്നു അറസ്റ്റ്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുരിക്കാശ്ശേരി എസ്ഐ പി കെ അസീസ്, പോലിസ് കോണ്‍സ്റ്റബിള്‍മാരായ രമണന്‍, ഡയസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it