വിദേശ നാണയ വിനിമയ കേന്ദ്രത്തില്‍ പരിശോധന

കൊണ്ടോട്ടി: കരിപ്പുര്‍ വിമാനത്താവളത്തിലെ വിദേശ നാണയവിനിമയ കേന്ദ്രത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അധികൃതര്‍ പരിശോധന നടത്തി. ചട്ടം ലംഘിച്ച് ധനവിനിമയം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയത്. ബിസിഎഎസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോയ് പോളിന്റെ നേതൃത്തത്തിലാണ് ഇന്നലെ പരിശോധന നടന്നത്. വിദേശനാണയ വിനിമയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ബിസിഎഎസിന് പരാതി നല്‍കിയത്. ബിസിഎഎസ് നടത്തിയ പരിശോധനയില്‍ അനധികൃത പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it