kozhikode local

വിദേശികളെ പരിചയപ്പെടുത്തി ഫ്രൂട്‌സ് എക്‌സ്‌പോ

കോഴിക്കോട്: ഗ്രാവിയോള, ഗോള്‍ഡന്‍ പിയര്‍, സിട്രസ്, സോത്ത തുടങ്ങിയ പേരുകള്‍ ഒരു പക്ഷെ അത്ര പരിചയമുണ്ടാവണമെന്നില്ല. ഇവയെല്ലാം പഴവര്‍ഗങ്ങളാണ് എന്നറിയുമ്പോള്‍ അതിശയിക്കേണ്ട. പഴവര്‍ഗങ്ങളിലെ സ്വദ്ദേശിയരെയും വിദേശികളെയും കോഴിക്കോട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊണ്ട് പി കെസി റ്രഫൂട്ട്‌സ് വേള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ലീവ്‌സിന്റെ സഹകരണത്തോടെ കണ്ടംകുളം ജൂബിലി ഹാളില്‍ ഫ്രൂട്ട്‌സ് ആന്റ് കിച്ചണ്‍ എക്‌സ്‌പോ ആരംഭിച്ചു.
പഴവര്‍ഗമായ ഗ്രാവിയോള തായിലാന്റ്കാരിയാണ്. കിലോക്ക് 270 രൂപയാണ് വില. ബ്ലൂ ബെറി, റെഡ് ബെറി പഴങ്ങള്‍ക്ക് കിലോക്ക് 5000രൂപവിലയുണ്ട്. ഹോളണ്ടില്‍ നിന്നാണ് ബ്ലൂ ബെറി, റെഡ് ബെറിയും എത്തിയിട്ടുള്ളത്. യുഎസ്എയില്‍ നിന്ന് പ്ലം(കിലോക്ക് 330രൂപ), റെഡ് ഗ്ലോബ് (300), റെഡ് പിയര്‍(210), ഗ്രീന്‍ ആപ്പിള്‍(180) എന്നിവയും ചൈനയില്‍ നിന്നും ഷാഡോങ് പിയര്‍(120), ഗോള്‍ഡന്‍ പിയര്‍(170), ആപ്പിള്‍ ഇനമായ ഫുജി, എന്നിവയും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഉണ്ട്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടും ബെല്‍ജിയത്തില്‍ നിന്ന് ആപ്പിളും ഈജിപ്തില്‍ നിന്ന് സ്ിട്രസ് (90), ഗ്രെയ്പും സൗത്ത്ആഫ്രിക്കയില്‍ നിന്നുള്ള ഗ്രീന്‍പിയറും(200) മേളയുടെ മാറ്റുക്കൂട്ടാനുണ്ട്.
Next Story

RELATED STORIES

Share it