വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ ഹൗസ് ബോട്ട് ജീവനക്കാരന് അറസ്റ്റില്‍
BY Sumeera SMR7 April 2016 4:46 AM GMT
Sumeera SMR7 April 2016 4:46 AM GMT
ആലപ്പുഴ: വിനോദസഞ്ചാരിയായ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേല് ഹൗസ് ബോട്ട് ജീവനക്കാരന് അറസ്റ്റില്‍. ആസ്ത്രേലിയന്‍ സ്വദേശിയായ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ട് ജീവനക്കാരാനായ കൈനകരി സ്വദേശി സേവ്യര്‍ ആന്റണിയെ കഴിഞ്ഞദിവസം രാത്രി നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഹൗസ് ബോട്ടില്‍ കായല്‍ സവാരി നടത്തുകയായിരുന്ന വിദേശവനിതയോട് ബോട്ടിലെ കുക്കായ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പുന്നമടയില്‍ ബോട്ടെത്തിയശേഷം വിദേശവനിത ജില്ലാ പോലിസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പോലിസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നോര്‍ത്ത് പോലിസ് കേസ്സെടുക്കുകയും ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT