kannur local

വിദേശമദ്യ ശേഖരം പിടികൂടി; പരിശോധന ശക്തം

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ബസ്സില്‍ കടത്തുകയായിരുന്ന 50 കുപ്പി വിദേശമദ്യം പിടികൂടി. വിരാജ്‌പേട്ടില്‍ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് മദ്യം പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ കെ സി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബസ്സിന്റെ ബര്‍ത്തിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ മദ്യം കണ്ടെത്തിയത്. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫിസര്‍ ഒ നിസാര്‍, സിവില്‍ ഓഫിസര്‍മാരായ ആനന്ദകൃഷ്ണന്‍, കെ എന്‍ രവി, നെല്‍സണ്‍ നേതൃത്വം നല്‍കി.
അതേസമയം, കര്‍ണാടകത്തില്‍ നിന്നു കേരളത്തിലേക്കുള്ള മദ്യക്കടത്ത് വ്യാപകമായതോടെയാണ് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നടത്തുന്ന പരിശോധന ഫലം കാണുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ കൂട്ടുപുഴ, കിളിയന്തറ വില്‍പന നികുതി, എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ഉല്‍പന്നങ്ങളും രേഖകളില്ലാതെ കടത്തിയ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ നേതൃത്വത്തില്‍ രേഖയില്ലാതെ കടത്തിയ 18, 50,000രൂപ പിടികൂടി. വിരാജ്‌പേട്ടയില്‍ നിന്നു വരികയായിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തെങ്കിലും പണത്തിന്റെ രേഖ ഹാജരാക്കിയതിനാല്‍ പണം വിട്ടുകൊടുത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകത്തില്‍ നിന്നും മദ്യം, മയക്കുമരുന്ന്, കുഴല്‍പണം എന്നിവ കടത്താന്‍ സാധ്യതയുണ്ടെന്ന കണ്ണൂര്‍ എക്‌സൈസ് കമ്മീഷണറുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എസ്പിയുടെ നിര്‍ദേശ പ്രകാരം അതിര്‍ത്തി ചെകക്ക്‌പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it