Alappuzha local

വിദേശമദ്യം വില്‍പ്പന; വീട്ടമ്മ പിടിയില്‍

മണ്ണഞ്ചേരി: വിദേശമദ്യം വീട്ടില്‍ വില്‍പ്പന നടത്തിയ വീട്ടമ്മയെ പോലിസ് പിടികൂടി. മാരാരിക്കുളംതെക്ക്പഞ്ചായത്ത് 16 -ാം വാര്‍ഡില്‍ ചക്കുങ്കല്‍ വീട്ടില്‍ പ്രകാശന്റെ ഭാര്യ പുഷ്പ (47) ആണ് പിടിയിലായത്.
180, 375 മില്ലീലിറ്റര്‍ വീതമുള്ള മദ്യംനിറച്ച കുപ്പികള്‍ വീടിനുസമീപത്തെ കുളത്തില്‍ നിന്നു പോലിസ് കണ്ടെടുത്തു.മണ്ണഞ്ചേരി എസ്‌ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ എട്ടോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അനധികൃതമായി മദ്യം വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഇതിനുമുമ്പു പലതവണ ഇവര്‍ പോലിസ് പിടിയിലായിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കി റിമാന്റുചെയ്തു.
Next Story

RELATED STORIES

Share it