Pathanamthitta local

വിതരണകേന്ദ്രങ്ങളിലേക്ക് വോട്ടിങ്  യന്ത്രം അയച്ചുതുടങ്ങി

പത്തനംതിട്ട: ജില്ലയിലെ വിതരണ കേന്ദ്രങ്ങളിലേക്ക് വോട്ടിങ് യന്ത്രം നല്‍കി തുടങ്ങി. ഇന്നലെ അഞ്ച് ബ്ലോക്കുകളിലേക്ക് കലക്ടറേറ്റിന് സമീപത്തെ സ്‌ട്രോങ് റൂമില്‍ നിന്നും ലോറികളില്‍ യന്ത്രം എത്തിച്ചു.
ബ്ലോക്ക്, കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നീ ക്രമത്തില്‍: പറക്കോട് - 300, 900. റാന്നി-250, 750. മല്ലപ്പള്ളി-190, 570. പുളിക്കീഴ്-130, 390. കോയിപ്രം-180, 540. ഇലന്തൂര്‍, കോന്നി, പന്തളം ബ്ലോക്കുകളിലേക്കും നാല് നഗരസഭകളിലേക്കും ഇന്ന് യന്ത്രങ്ങള്‍ എത്തിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ സുന്ദരന്‍ ആചാരി അറിയിച്ചു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ അതാത് ബി.ഡി.ഒമാര്‍ ഏറ്റുവാങ്ങും.
റിട്ടേണിങ് ഓഫിസര്‍മാര്‍ രണ്ടാം തിയ്യതി ബാലറ്റ് സെറ്റിങ് നടത്തും. വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിലെത്തിച്ച് വോട്ടെണ്ണുന്നതിനായി സൂക്ഷിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വോട്ട് വിവരം രേഖപ്പെടുത്തുന്ന ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍ എന്ന മെമ്മറി കാര്‍ഡ് കേന്ദ്രത്തില്‍ നിന്നു വേര്‍പെടുത്തി പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കും. യന്ത്രങ്ങള്‍ കലക്ടറേറ്റിലെ ഇ.വി.എം വെയര്‍ഹൗസുകളിലേക്ക് മാറ്റി സൂക്ഷിക്കും.
Next Story

RELATED STORIES

Share it