Cricket

വിടവാങ്ങല്‍ മല്‍സരത്തില്‍ മക്കുല്ലത്തിന് ടെസ്റ്റിലെ വേഗതയേറിയ സെഞ്ചുറി

വിടവാങ്ങല്‍ മല്‍സരത്തില്‍ മക്കുല്ലത്തിന് ടെസ്റ്റിലെ വേഗതയേറിയ സെഞ്ചുറി
X
Brendon-Mccullum

ക്രിസ്റ്റ്ചര്‍ച്ച്: തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലത്തിന് ടെസ്റ്റിലേ വേഗതയേറിയ സെഞ്ചുറി . 54 പന്തില്‍ നിന്നാണ് മക്കുലം ടെസ്റ്റ് ക്രിക്കറ്റിലേ വേഗതയേറിയ സെഞ്ചുറിക്കുടമയായത്. ആസ്്‌ത്രേലിയക്കെതിരായ അവസാന ടെസ്റ്റിലാണ് താരത്തിന്റെ റെക്കോഡ്. മക്കുലത്തിന്റെ 101മത്തെ ടെസ്റ്റാണിത്. തന്റെ 12ാമത്തെ ടെസ്റ്റ് സെഞ്ചുറിയും.  മക്കുല്ലം 145 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ന്യൂസിലന്റ് ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it