Photo Stories

വിജ്ഞാന്‍ ഭവനില്‍ സരിതമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: ബിജു രാധാകൃഷ്ണന്‍

കൊച്ചി: സരിത നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 2011 ഡിസംബര്‍ 27നാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നും ബിജു പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെന്നു പറഞ്ഞാണ് സരിതയും ജനറല്‍ മാനേജര്‍ രാജശേഖരന്‍നായരും ഡല്‍ഹിയില്‍ പോയത്. മുഖ്യമന്ത്രിയെ കണ്ടശേഷം മന്ത്രി കെ സി വേണുഗോപാലിനെ കാണുന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ല. എംഎന്‍ആര്‍ഇയുടെയും അനര്‍ട്ടിന്റേയും ചാനല്‍ പാര്‍ട്ണര്‍ അല്ലാതിരുന്നിട്ടും അനര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ ചില സഹായങ്ങള്‍ തങ്ങള്‍ക്ക് ചെയ്തു തന്നിരുന്നു. ഇതിനായി അനര്‍ട്ട് ഡയറക്ടറായിരുന്ന സുഗതകുമാറിനെ കണ്ട് താനും സരിതയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എംഎന്‍ആര്‍ഇയുടെയും അനര്‍ട്ടിന്റേയും ചാനല്‍ പാര്‍ട്ണര്‍മാരായിരുന്ന കമ്പനികളുടെ ജോലികള്‍ഡീലര്‍ അടിസ്ഥാനത്തില്‍ തങ്ങള്‍ ചെയ്തിരുന്നു.
പി എ മാധവന്‍ എംഎല്‍എ വഴിയാണ് മുഖ്യമന്ത്രി സരിതയ്ക്ക് പണം കൊടുക്കുന്നതെന്ന ആരോപണമുന്നയിച്ചതിന് തനിക്കെതിരേ പി എ മാധവന്‍ വക്കീല്‍ നോട്ടീസയച്ചു. ഇപ്പോള്‍ ആ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. ബെന്നി ബഹന്നാന്‍ എംഎല്‍എ വഴിയാണ് എറണാകുളത്ത് ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നത്. തനിക്കെതിരേ കൊല്ലം യാത്രി നിവാസില്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ മന്ത്രി അനില്‍കുമാറിന്റെ പി എ നസറുള്ളയും താനൊരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത തോമസ് കുരുവിളയും ഉണ്ടായിരുന്നുവെന്നും ബിജു വ്യക്തമാക്കി.
Next Story

RELATED STORIES

Share it