Sports

വിജേന്ദര്‍ സിങിന് ഒളിംപിക്‌സ് മോഹം

വിജേന്ദര്‍ സിങിന്  ഒളിംപിക്‌സ് മോഹം
X
vijender

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്കു മുമ്പ് റിയോ ഒളിംപിക്‌സിന് താനില്ലെന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങിനു മനംമാറ്റം. ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നാണ് താരം ഇന്നലെ പറഞ്ഞത്.
പ്രഫഷനല്‍ ബോക്‌സിങിലേക്കു ചുവടുമാറിയ വിജേന്ദര്‍ അടുത്ത മാസം 16നു ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യ പസിഫിക് മിഡില്‍വെയ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആസ്‌ത്രേലിയയുടെ കെല്ലി ഹോപ്പുമായി ഏറ്റുമുട്ടുന്നുണ്ട്. ജൂലൈ മൂന്നു മുതല്‍ എട്ടു വരെയാണ് ഒളിംപിക്‌സിനുള്ള അവസാന യോഗ്യതാ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഈ മല്‍സരത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു വിജേന്ദറിന്റെ നേരത്തേയുള്ള തീരുമാനം. ഇതാണ് താരം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
''ഞാന്‍ റിയോയിലേക്ക് യോഗ്യത നേടാന്‍ ശ്രമിക്കും. ഒളിംപിക്‌സില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏറെ അഭിമാനകരമാണ്. ഒരു അവസരം ലഭിക്കുകയാണെങ്കില്‍ അത് പാഴാക്കുന്നത് എന്തിനാണ്?''- വിജേന്ദര്‍ ചോദിച്ചു. പ്രഫഷനല്‍ ബോക്‌സറായ ശേഷം മല്‍സരിച്ച ആറു മല്‍സരങ്ങളിലും താരം വെന്നിക്കൊടി പാറിച്ചിരുന്നു.
Next Story

RELATED STORIES

Share it