വിജിലന്‍സ് ശക്തിപ്പെടുത്താന്‍ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍

തിരുവനന്തപുരം: വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി.
വിവിധ അന്വേഷണ റിപോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണങ്ങളുടെ യഥാസമയത്തുള്ള അവലോകനത്തിനും ഭരണ നിര്‍വഹണ വകുപ്പുകളില്‍ തീര്‍പ്പാവാതെ കിടക്കുന്ന ശുപാര്‍ശകള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക.
നിലവിലുള്ള അന്വേഷണങ്ങള്‍ സംബന്ധിച്ചും തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ശുപാര്‍ശകള്‍ സംബന്ധിച്ചും കുറ്റമറ്റ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നതിനും അനുയോജ്യമായ സംവിധാനം ഇപ്പോള്‍ നിലവിലില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ നേരിട്ടാണു ചെയ്യുന്നത്. ഇത് വലിയ സമയനഷ്ടത്തിനു കാരണമാവുന്നതിനൊപ്പം സൂക്ഷ്മവിവര ശേഖരണത്തിനു തടസ്സമാവുകയും ചെയ്യുന്നു. ഇതു പരിഹരിക്കുന്നതിന് റിലേഷനല്‍ ഡാറ്റാ ബേസ് മാനേജ്‌മെന്റ് സംവിധാനം നിലവില്‍വരുത്തുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it