വിജിലന്‍സ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് അന്വേഷണം. കേരള വനം-വന്യജീവി വകുപ്പിലെ വിജിലന്‍സ് വിഭാഗം ഓഫീസറായ പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസിലെ റെയിഞ്ച് ഓഫീസര്‍ ഒ എന്‍ സദാശിവനെതിരേയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാബത്ത സംവിധാനത്തില്‍ വന്‍ക്രമക്കേട് നടത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. ഇദ്ദേഹം തെറ്റായ വിവരങ്ങളും കളവായ രേഖകളും ഹാജറാക്കി യാത്രാബത്ത കളവായി തട്ടിയെടുത്തന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തകനും ഹൈക്കോടതി അഭിപാഷകനുമായ അഡ്വ. ആര്‍ വിനോദ് ചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇടമലയാര്‍ ആനവേട്ട കേസില്‍ വനം വകുപ്പിലെ ചില ജീവനക്കാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി വരികെയാണ് പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസില്‍ നടന്ന തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതെന്ന് പരാതില്‍ പറയുന്നു. എറണാകുളം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഫെന്‍ ആന്റണിയാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.
Next Story

RELATED STORIES

Share it