വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു
BY ajay G.A.G2 May 2016 2:04 PM GMT
X
ajay G.A.G2 May 2016 2:04 PM GMT
ന്യൂഡല്‍ഹി : കോടികളുടെ കടബാധ്യതയുമായി രാജ്യംവിട്ട വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. സഭയില്‍ നിന്നു പുറത്താക്കാനുള്ള രാജ്യസഭാ സദാചാര സമിതിയുടെ നീക്കത്തിനിടെയാണ് മല്യ സമിതിക്ക് രാജിക്കത്ത് അയച്ചുകൊടുത്തത്. നടപടിയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ഒരാഴ്ചത്തെ സമയം സദാചാരസമിതി മല്യക്ക് അനുവദിച്ചിരുന്നു. ഇതിനനുവദിച്ച സമയം തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് മല്യ രാജിവെച്ചത്.
മാര്‍ച്ച് രണ്ടിന് രാജ്യം വി്ട്ട്് ലണ്ടനിലേക്കുപോയ മല്യയെ തിരികെ അയക്കണമെന്ന്് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മല്യയുടെ പാസ്പോര്‍്ട്ടും റദ്ദാക്കപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,400 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് മല്യയ്ക്കെതിരെ മുംബൈ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT