വിജയ് മല്യയെ പുറത്താക്കണം: സദാചാര കമ്മിറ്റി

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യസഭയില്‍ നിന്നു പുറത്താക്കാന്‍ സഭയുടെ സദാചാര കമ്മിറ്റി ശുപാര്‍ശചെയ്തു. മല്യയുടെ കത്തുകളടക്കം പരിശോധിച്ച കമ്മിറ്റി ഏകകണ്ഠമായാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ചയാണു കമ്മിറ്റി യോഗംചേര്‍ന്നത്. സദാചാര കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിങാണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് ഇന്നലെ സഭയുടെ മേശപ്പുറത്തുവച്ചത്.
Next Story

RELATED STORIES

Share it