Flash News

വിജയ് മല്യയുടെ വസ്തുവകകള്‍ ലേലം കൊള്ളാന്‍ ആളില്ല

വിജയ് മല്യയുടെ വസ്തുവകകള്‍ ലേലം കൊള്ളാന്‍ ആളില്ല
X
Vijay_Mallya

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട വിജയ് മല്യയുടെ വസ്തുവകകള്‍   ലേലത്തിലെടുക്കാന്‍ ആളെത്തിയില്ല.

സേവന നികുതി വിഭാഗവും എസ്ബിഐയുടെ കീഴിലുള്ള ബാങ്കുകളുമാണ് ലേലം നടത്തുന്നത്. മുംബൈയിലെ കിങ്ഫിഷര്‍ ഹൗസും സ്വകാര്യ എയര്‍ബസും ഉള്‍പ്പെടെയുള്ളവ ലേലം യ്യുന്നത്.

150കോടി അടിസ്ഥാന വില കണക്കാക്കിയിട്ടുള്ള മല്യയുടെ മുഖ്യ ഓഫീസായ കിങ് ഫിഷര്‍ ഹൗസ് 17,000 ചതുരശ്ര അടിയില്‍ മുംബൈയിലെ ആഭ്യന്തര വിമാനത്താവളത്തിന് സമീപമാണ് സ്ഥാപിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ലേലം.

കിങ് ഫിഷര്‍ ഹൗസിന് നിശ്ചയിച്ച അടിസ്ഥാന വില അധികമാണെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയും സേവന നികുതു ഇനത്തില്‍ 812 കോടയുമാണ് മല്യ കൊടുക്കാനുള്ളത്.

ഓഹരികളും മറ്റു വസ്തു വകകളും വിറ്റ് വായ്പാ സംഖ്യയിലൊരു ഭാഗം ബാങ്കുകള്‍ നേരത്തേ വസൂലാക്കിയിരുന്നു.അതിനിടെ വിജയ് മല്ല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുതിയ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.

[related]
Next Story

RELATED STORIES

Share it