വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കും

ന്യൂഡല്‍ഹി: 94,000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് കരണ്‍സിങ് അധ്യക്ഷനായ കമ്മിറ്റി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ മല്യയോട് ആവശ്യപ്പെടും.
മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്കു കടന്ന മല്യയുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായാണ് വിശദീകരണം ആവശ്യപ്പെട്ടത്. മെയ് മൂന്നിന് ചേരുന്ന കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കരണ്‍സിങ് പറഞ്ഞു. മല്യയെ രാജ്യസഭയില്‍നിന്നു പുറത്താക്കുമെന്ന് കമ്മിറ്റി അംഗമായ ജെഡിയു പ്രസിഡന്റ് ശരദ് യാദവ് അറിയിച്ചു. ആരോപണങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് പാര്‍ലമെന്റ് സമിതി തീരുമാനമെടുത്തത്. അടുത്ത ജൂണിലാണ് മല്യയുടെ രാജ്യസഭാംഗത്വ കാലാവധി തീരുന്നത്.
Next Story

RELATED STORIES

Share it