വിജയ് മല്യക്ക് ഭൂമി പതിച്ചുനല്‍കിയത് യുഡിഎഫ് സര്‍ക്കാരല്ലെന്ന്

തൃശൂര്‍: മദ്യവ്യവസായി വിജയ് മല്യക്ക് ഭൂമി പതിച്ചുനല്‍കിയത് യുഡിഎഫ് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തങ്ങള്‍ ഭൂമി തീറെഴുതി നല്‍കിയെന്ന ആരോപണം കള്ളമാണ്. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1971 ജനുവരിയിലാണ് 20 ഏക്കര്‍ പാട്ടത്തിന് നല്‍കിയത്. അന്ന് ഏത് സര്‍ക്കാരാണ് നിലവിലുണ്ടായിരുന്നതെന്നും ഏത് മന്ത്രിയാണ് അത് ചെയ്തതെന്നും എല്ലാവര്‍ക്കും അറിയാം.
നിക്ഷേപം വരുന്നതിനുവേണ്ടി ചെയ്തതാവാമെന്നതിനാ ല്‍ താനതിനെ കുറ്റപ്പെടുത്തുന്നില്ല. താല്‍ക്കാലിക പട്ടയം കരസ്ഥമാക്കിയ വിജയ് മല്യക്ക് സെന്റിന് 20,000 രൂപ വിലയ്ക്കാണ് ഭൂമി നല്‍കാന്‍ അന്ന് നിശ്ചയിച്ചത്. എന്നാല്‍, വില കൂടിപ്പോയെന്ന് പറഞ്ഞ് അവര്‍ കേസിന് പോയി. പിന്നീട് കേസ് പി ന്‍വലിക്കുകയും ആ വിലയ്ക്ക്തന്നെ ഭൂമി വാങ്ങുകയുമായിരുന്നു.
സംരംഭങ്ങള്‍ തുടങ്ങാന്‍ നിലവിലെ നിയമമനുസരിച്ച് പരിമിതിയുണ്ടെന്നതിനാല്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയി ല്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നത് സത്യമാണ്. അതേസമയം, പറവൂരില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് നല്‍കിയ അപേക്ഷയില്‍ ആദ്യം അനുമതി കൊടുത്തെങ്കിലും സത്യം കണ്ടെത്തിയപ്പോ ള്‍ റദ്ദാക്കിയ സംഭവവുമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത പോലിസ് സുരക്ഷയില്‍ എത്തിയ മുഖ്യമന്ത്രിയോടൊപ്പം ഡിസിഡി പ്രസിഡന്റ് പി എ മാധവന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ ജോസഫ് ചാലിശ്ശേരി എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it